Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

രേണുക വേണു

തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (10:30 IST)
Gold Price Kerala: വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിനു 105 രൂപയാണ് ഇന്ന് കുറഞ്ഞത്. 
 
പവന് 840 രൂപയുടെ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 91,280 രൂപയായി. 92,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ലോകവിപണിയില്‍ പൊന്നിന്റെ വിലയില്‍ ഇടിവ് വന്നതാണ് ഇന്ത്യയിലും വില കുറയാന്‍ കാരണമായത്.
 
സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഇടിവ് ഉണ്ടാകുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. രൂപയുടെ മൂല്യം ഇടിയുന്നതും യുഎസ് - ചൈന വ്യാപാര കരാറുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള മാറ്റത്തിനു കാരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍