ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 31 ജൂലൈ 2025 (18:17 IST)
കൊല്ലം : ട്രാൻസ്പോർട്ട് ബസിൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൈലക്കാട് സുനിതാ ഭവനിൽ സുനിൽകുമാർ എന്ന 43 കാരനാണ് കൊല്ലം ഈസ്റ്റ് പോലീസിൻ്റെ പിടിയിലായത്.
 
കഴിഞ്ഞ ദിവസം രാത്രി പി.എസ്.സി കബൈൻഡ് സ്റ്റഡി കഴിഞ്ഞ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുമ്പോൾ എതിർ വശത്തെ സീറ്റിലിരുന്നായിരുന്നു സുനിൽകുമാർ നഗ്നതാ പ്രദർശനം നടത്തിയത്. യുവതി ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും കൊല്ലം ഡിപ്പോയിൽ ബസിൽ നിന്ന് ഇറങ്ങുകയും ചെയ്തപ്പോൾ യുവാവും അവിടെയിറങ്ങി. എന്നാൽ യുവതിയെ വിളിക്കാൻ സഹോദരൻ എത്തിയതോടെ സുനിൽകുമാർ മറ്റൊരു ബസിൽ കയറി സ്ഥലംവിട്ടു. 
 
തുടർന്ന് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് തെളിവു സഹിതം പരാതി നൽകി. ഇതിനിടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതോടെ സമീപവാസികൾ ഇയാളുടെ വീട്ടിലെത്തി ബഹളം വച്ചതോടെ അവിടെ നിന്നു സ്ഥലം വിട്ടെങ്കിലും പോലീസ് പിടികൂടി. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന ഇയാൾ പെയിൻ്റിംഗ് തൊഴിലാളിയാണ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍