കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ; കോടതിയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഉറപ്പുനല്‍കി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 31 ജൂലൈ 2025 (17:58 IST)
കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. ജാമ്യത്തിനായി വിചാരണ കോടതിയെ വീണ്ടും സമീപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശ നല്‍കി. ജാമ്യ അപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത്ഷാ ഉറപ്പ് നല്‍കി. എന്‍ ഐ എ കോടതിക്ക് വിട്ട് സെക്ഷന്‍ കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെക്ഷന്‍ കോടതി ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.
 
വിചാരണ കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ താല്‍പര്യം ഇല്ലെന്നും എംപിമാരോട് അമിത് ഷാ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നല്‍കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. വിഷയം പ്രധാനമന്ത്രിയുമായി അമിത് ഷാ ചര്‍ച്ച ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. 
 
ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയ തലത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണ്ടിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ അനുഭാവപൂര്‍വ്വമായ നിലപാട് എടുക്കാമെന്ന് അമിത്ഷാ ഉറപ്പ് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍