എ ഐയെ ട്രെയ്ൻ ചെയ്യാനായി ഡൗൺലോഡ് ചെയ്തത് 2000ത്തിലേറെ അശ്ലീല സിനിമകൾ, മെറ്റയ്ക്കെതിരെ കേസ്

അഭിറാം മനോഹർ

തിങ്കള്‍, 25 ഓഗസ്റ്റ് 2025 (16:56 IST)
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയ്‌ക്കെതിരെ പുതിയ കേസ്. അഡല്‍ട്ട് സിനിമാ നിര്‍മാണകമ്പനിയായ സ്‌ട്രൈക്ക് 3 ഹോള്‍ഡിങ്‌സ്, കൗണ്ടര്‍ലൈഫ് മീഡിയ എന്നിവരാണ് മെറ്റയ്‌ക്കെതിരെ നിയമനടപടികളുമായി രംഗത്തെത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ പരിശീലിപ്പിക്കാനായി പകര്‍പ്പാവകാശമുള്ള 2000ത്തിലേറെ വരുന്ന അശ്ലീല സിനിമകള്‍ മെറ്റ അനുവാദമില്ലാതെയും പണം നല്‍കാതെയും ഡൗണ്‍ലോഡ് ചെയ്തതായാണ് ആരോപണം.
 
2018 മുതല്‍ മെറ്റ അറിഞ്ഞുകൊണ്ട് തന്നെ സബ്‌സ്‌ക്രിപ്ഷനോ മറ്റ് പണമിടപാടുകളോ ഇല്ലാതെ 2396 സിനിമകള്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്തതായാണ് കമ്പനി ആരോപിക്കുന്നത്. ബിറ്റ് ടോറന്റ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് ചെയ്തത്. മെറ്റ മൂവി ജെന്‍, ലാമ ഉള്‍പ്പടെ മെറ്റയുടെ വീഡിയോ അധിഷ്ടിത എ ഐ മോഡലുകളെ ട്രെയ്ന്‍ ചെയ്യിക്കാനായാണ് ഈ സിനിമകള്‍ അനുവാദമില്ലാതെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചതെന്നാണ് പരാതി. നിയമപരമായ വഴിയിലൂടെ ലഭിക്കുന്നതിനേക്കാള്‍ ഉള്ളടക്കം ഇതുവഴി മെറ്റയ്ക്ക് ലഭിച്ചെന്നും കമ്പനികള്‍ ആരോപിക്കുന്നു. ഇരു കമ്പനികളും ചേര്‍ന്ന് 36 കോടി ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍