അതേസമയം ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. ഇത് ബോക്‌സ്ഓഫീസിലും 'കൂലി'ക്ക് തിരിച്ചടിയായേക്കും. അഭിനേതാക്കളുടെയും സംവിധായകന്റെയും പ്രതിഫലം മാത്രം നോക്കിയാല്‍ ഏതാണ്ട് 300 കോടിക്ക് അടുത്തുണ്ട്. രജനികാന്തിന്റെ പ്രതിഫലം 150-250 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രതിഫലം 50 കോടിയാണ്. കാമിയോ റോളില്‍ എത്തുന്ന ആമിര്‍ ഖാന്‍ 'കൂലി'യില്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല. നാഗാര്‍ജുന 24-30 കോടി, ശ്രുതി ഹാസന്‍ നാല് കോടി, സത്യരാജ് അഞ്ച് കോടി, ഉപേന്ദ്ര നാല് കോടി, സൗബിന്‍ ഷാഹിര്‍ ഒരു കോടി എന്നിങ്ങനെയാണ് മറ്റു അഭിനേതാക്കളുടെ പ്രതിഫലം. 
 
									
				
	 
	രണ്ടാം ദിനമായ ഇന്ന് മുതലുള്ള കളക്ഷന്‍ ആയിരിക്കും ചിത്രത്തിന്റെ ബോക്സ്ഓഫീസ് വിധി നിര്‍ണയിക്കുക. ബോക്സ്ഓഫീസില്‍ പരാജയമായാലും ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ ചിത്രം ലാഭകരമായ നിലയിലേക്ക് എത്തിയേക്കാമെന്നാണ് ബിസിനസ് അനലിസ്റ്റുകളുടെ പ്രവചനം.