Coolie Fans Show: 'കൂലി' മറ്റന്നാള്‍ മുതല്‍; ആദ്യ റിപ്പോര്‍ട്ട് എപ്പോള്‍ ?

രേണുക വേണു

ചൊവ്വ, 12 ഓഗസ്റ്റ് 2025 (10:02 IST)
Coolie First Show Time: രജനികാന്ത് ചിത്രം 'കൂലി' ഓഗസ്റ്റ് 14 നു (മറ്റന്നാള്‍) വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുകയാണ്. ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ വലിയ ആവേശത്തിലാണ്. തമിഴ്നാട്ടില്‍ വന്‍ ആഘോഷപരിപാടികളാണ് രജനി ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. 
 
അതേസമയം തമിഴ്നാട്ടിലെ രജനി ആരാധകരെ നിരാശപ്പെടുത്തുന്നതാണ് 'കൂലി' ഫസ്റ്റ് ഷോ സമയം. തമിഴ്നാട്ടില്‍ രാവിലെ ഒന്‍പതിനാണ് കൂലിയുടെ ആദ്യ ഷോ ആരംഭിക്കുക. 
 
കേരളത്തിലും കര്‍ണാടകയിലും പുലര്‍ച്ചെ ആറിനാണ് കൂലിയുടെ ആദ്യ ഷോ. അതായത് കേരളത്തില്‍ ആദ്യ ഷോ കഴിഞ്ഞ ശേഷമേ തമിഴ്നാട്ടില്‍ ആദ്യ ഷോ തുടങ്ങൂ. രാവിലെ ഒന്‍പത് മണിയോടെ ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങും. 
 
തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്ത് പുലര്‍ച്ചെ ഷോ റദ്ദാക്കിയിട്ടുണ്ട്. 2023 ല്‍ അജിത് ചിത്രം 'തുനിവ്' റിലീസ് ചെയ്തപ്പോള്‍ പുലര്‍ച്ചെ നടന്ന ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഇതേ തുടര്‍ന്നാണ് അതിരാവിലെയുള്ള ഫാന്‍സ് ഷോകള്‍ റദ്ദാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍