ശ്രീലങ്കന്‍ സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയതിനാണ് പെരിന്തല്‍മണ്ണ വളാംകുളം കരിമ്പനയ്ക്കല്‍ മുഹമ്മദ് ഹനീഫ എന്ന 27 കാരനെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതി നാട്ടിലെത്തിയ ശേഷം മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ ശ്രീലങ്കന്‍ സ്വദേശിനി കേരളത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് യുവതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇയാള്‍ രജിസ്ട്രര്‍ വിവാഹത്തിനു സമ്മതിച്ചു. അവിവാഹിതയാണെന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ വിവാഹം നടത്താന്‍ സാധിക്കൂവെന്ന് രജിസ്ട്രാര്‍ അറിയിച്ചതോടെ സര്‍ട്ടിഫിക്കറ്റ് എടുക്കാനായി യുവതി ശ്രീലങ്കയിലേക്കു തിരിച്ചു പോയി.
സര്‍ട്ടിഫിക്കറ്റുമായി കേരളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും യുവാവ് സ്ഥലം വിട്ടു. തുടര്‍ന്ന് യുവതി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയപ്പോള്‍ യുവാവ് രംഗത്തെത്തി ബന്ധം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.