തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യൂട്യൂബര്‍ മണവാളന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 ജനുവരി 2025 (14:27 IST)
കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യൂട്യൂബര്‍ മണവാളന്‍ പിടിയില്‍. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇതുവരെ ഒളിവിലായിരുന്നു പ്രതി. യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാഹിന്‍ ഷാ എന്ന 26 കാരനാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിക്കെതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 
 
മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമയാണ് പ്രതി. 15 ലക്ഷം ഫോളോവേഴ്‌സ് ചാനലുണ്ട്. കഴിഞ്ഞ ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിദ്യാര്‍ഥികളെ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍