കുത്തേറ്റ് ആശുപത്രി ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയിഫ് അലിഖാന്‍ ഇന്ന് ആശുപത്രി വിടും. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലിഖാന്‍ ചികിത്സയില്‍ കഴിയുന്നത്. ജനുവരി 16ന് രാത്രിയാണ് താരത്തിന് കുത്തേറ്റത്. ആറോളം കുത്തുകളാണ് ശരീരത്തില്‍ ഏറ്റത്. അലിഖാനെ ആശുപത്രിയിലെത്തി ബോളിവുഡ് താരങ്ങളായ ഷാരൂഖാന്‍, രണ്‍വീര്‍, ആലിയഭട്ട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.