Saif Ali Khan: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രചരിക്കുന്നത് തെറ്റായ കാര്യം, സത്യമതല്ല

നിഹാരിക കെ.എസ്

ശനി, 18 ജനുവരി 2025 (10:05 IST)
ബാന്ദ്രയിലെ വസതിക്കു മുന്നില്‍ നിന്നാണ് സെയ്ഫ് അലി ഖാന്‍ ഭജന്‍ സിങ്ങിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. വീട്ടിലെ ജോലിക്കാരിയാണ് ഓട്ടോ വിളിച്ചത്. ജോലിക്കാരനായ ഹരിക്കൊപ്പം സെയ്ഫിന്റെ മകന്‍ തൈമൂറും ഓട്ടോയില്‍ കയറി. എന്നാൽ സെയ്ഫ് അലി ഖാന് അപകടം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ഇതിനിടെ പല കഥകൾ പ്രചരിച്ചു. അതിൽ ഒന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത് മൂത്ത മകൻ ഇബ്രാഹിം ആയിരുന്നു എന്നതാണ്. 
 
ഈ റിപ്പോർട്ട് ആണ് ഇപ്പോൾ സത്യമല്ലെന്ന് തെളിയുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി പ്രകാരം ഒരു ചെറിയ കുട്ടിയും ഒരു യുവാവും ആണ് സെയ്ഫിനൊപ്പം കയറിയത്. യുവാവ്, ജോലിക്കാരൻ ഹരിയാണ്. കുട്ടി, രണ്ടാമത്തെ മകൻ ഏഴ് വയസുകാരനായ തൈമൂറും. വീട്ടിൽ ഡ്രൈവർ ഇല്ലാതിരുന്നതിനാൽ ആണ് ഓട്ടോ വിളിച്ചതെന്നായിരുന്നു ആദ്യറിപ്പോർട്ട്. എന്നാൽ, ഇബ്രാഹിമിന് ഡ്രൈവിങ് അറിയാമെന്നിരിക്കെ എന്തുകൊണ്ട് കാർ എടുത്തില്ല എന്ന ചോദ്യം ചിലർ ഉന്നയിച്ചിരുന്നു. ഇബ്രാഹിമിന് പകരം തൈമൂർ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. അതിനാലാണ് ഓട്ടോ വിളിച്ചതെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്.
 
അതേസമയം, ശസ്ത്രക്രിയ കഴിഞ്ഞ സെയ്ഫ് ഇന്ന് നടന്നുവെന്നും അദ്ദേഹം സുഖം പ്രാപിക്കാനുള്ള പാതയിലാണെന്നും ബ്രീഫിംഗിൽ ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. ഐസിയുവിൽ നിന്ന് ഒരു സാധാരണ മുറിയിലേക്ക് മാറ്റി. സെയ്ഫിൻ്റെ മുറിയിലേക്ക് സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന് അണുബാധയുണ്ടാകരുതെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നും ഡോക്ടർമാർ മാധ്യമങ്ങളെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍