മുണ്ടക്കൈ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങള്‍ക്കും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങള്‍ക്കും, വയനാട് ടൗണ്‍ഷിപ്പ് മോഡല്‍ പ്രകാരമുള്ള വീടുകള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
വയനാട് ദുരന്തബാധിതര്‍ക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നതിന് ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, 2025 ഫെബ്രുവരി 22ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് സാധുവാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ (KASP) സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കും. സൗജന്യ ചികിത്സാ പദ്ധതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുകയും, നിലവിലുള്ള ആവശ്യങ്ങള്‍ക്കും ഭാവിയില്‍ പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവുകള്‍ക്കുമായി ?6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കപ്പെടുകയും ചെയ്യും.
അതോടൊപ്പം 49 കുടുംബങ്ങളെ കൂടി വയനാട് ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിയിലേക്കും ഉള്‍പ്പെടുത്തും.ചൂരല്‍മല ദുരന്തത്തില്‍ ജീവിക നഷ്ടപ്പെട്ട സംരംഭകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി, വയനാട് ജില്ലാ കളക്ടറുടെയും, തദ്ദേശ സ്വയംഭരണ, വ്യവസായ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചു. ഈ സമിതി നഷ്ടപരിഹാര തുകയും മാനദണ്ഡങ്ങളും പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കും.