മണ്ഡല- മകരവിളക്ക് കാലത്തെ വരുമാനം 440 കോടി, കഴിഞ്ഞ തവണത്തേതിനേക്കാൾ 80 കോടിയുടെ വർധന, കൂടുതലായി എത്തിയത് 6 ലക്ഷം ഭക്തർ

അഭിറാം മനോഹർ

ചൊവ്വ, 21 ജനുവരി 2025 (16:31 IST)
ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനയിനത്തില്‍ ലഭിച്ചതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടിയുടെ വര്‍ധനയാണ് വരുമാനത്തിലുണ്ടായത്. 6 ലക്ഷം ഭക്തരാണ് ഇക്കുറി അധികമായി എത്തിയത്.
 
440 കോടി രൂപ എന്നത് സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലേയും പമ്പയിലേയും വരുമാനം എണ്ണിത്തിട്ടപ്പെട്ടി വരുന്നതേയുള്ളു. കഴിഞ്ഞ വര്‍ഷം ഒരു മിനിറ്റില്‍ 65 പേരെയാണ് കയറ്റിവിട്ടതെങ്കില്‍ ഇത്തവണ അത് 90 ആക്കി ഉയര്‍ത്താന്‍ സര്‍ക്കാരിനായിരുന്നു. പതിനെട്ടാം പടിയില്‍ പരിചയസമ്പന്നരായ പോലീസുകാരെ നിര്‍ത്തിയത് ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കിയെന്നും അടുത്ത തീര്‍ത്ഥാടന കാലത്ത് റോപ് വേ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍