റീച്ചിന് വേണ്ടി ഉണ്ടാക്കിയ വിഡിയോ ആണെന്നായിരുന്നു ചിലരുടെ വിമർശനം. ഇപ്പോഴിതാ സോഷ്യൽ മീഡിയ കുറിപ്പിലൂടെ തന്നെ വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവർക്ക് മറുപടി നൽകുകയാണ് അരുണിമ. കുറിപ്പിനൊപ്പം തന്റെ വിഡിയോയും താരം പങ്കുവെക്കുന്നുണ്ട്. 'ഉളുപ്പില്ലാത്ത ചില മലയാളികൾ' എന്നാണ് അരുണിമയുടെ വിഡിയോയുടെ തലക്കെട്ട്.
''ഇത്രയും മോശമായി ചിത്രീകരിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു. സ്വന്തമായി ഒരു കഴിവും ഇല്ലാത്ത ആളുകൾ എന്നെപ്പോലെയുള്ള യാത്ര ചെയ്യുന്ന ആളുകളെയും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോ ചെയ്യുന്ന ആളുകളെയും ഏറ്റവും കൂടുതൽ റീച്ചുള്ള വീഡിയോ എടുത്തുനോക്കി അതിനെ വിമർശിച്ച വീഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്ന പ്രവണത ഞാൻ കുറച്ചു നാളുകളായി കണ്ടുവരുന്നു.
സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തത് ആരുടെയും തെറ്റല്ല. എന്നാൽ മറ്റുള്ളവരെ മോശമാക്കി ഇങ്ങനെ വീഡിയോ ചെയ്തു പൈസ ഉണ്ടാക്കി ജീവിക്കുന്ന ആളുകളോട് എനിക്ക് വെറും പുച്ഛം മാത്രം. നെഗറ്റീവ് മാത്രം ആളുകളിൽ എത്തിക്കാതെ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്തു പോസിറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക.
ഞാൻ എന്റെ അനുഭവങ്ങളാണ് ഇടുന്നത് അത് നല്ലതാണെങ്കിലും മോശമാണെങ്കിലും. എന്തിനെയും ഏതിനെയും മോശമായി കാണാൻ മാത്രം കുറെ ആളുകൾ. കുറെ കാര്യങ്ങൾ ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല എന്നാൽ ഒരുപാട് ആകുമ്പോൾ എല്ലാവരും എന്റെ തലയിൽ കേറിയിരിക്കുന്ന പോലെ എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്'' എന്നാണ് അരുണിമയുടെ കുറിപ്പ്.