ഈ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനു എത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.07 ലക്ഷം തീര്‍ത്ഥാടകര്‍ ഇത്തവണ കൂടുതല്‍ എത്തി. 32.49 ലക്ഷം തീര്‍ത്ഥാടകരാണ് ഈ വര്‍ഷം അയ്യപ്പ ദര്‍ശനത്തിനു എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 28.42 ലക്ഷമായിരുന്നു.
വരുമാനത്തിലും ഇത്തവണ വലിയ വര്‍ധനവുണ്ട്. ഈ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടി രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 82.23 കോടി രൂപയുടെ വര്‍ധനവ്. കഴിഞ്ഞ തവണത്തെ വരുമാനം 214.82 കോടിയായിരുന്നു. അരവണ വില്‍പ്പനയിലൂടെ മാത്രം ഇത്തവണ 124.02 കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തില്‍ 80.20 കോടി രൂപയും.
സ്‌പോട് ബുക്കിങ് വഴി 5.66 ലക്ഷം തീര്‍ത്ഥാടകര്‍ ഇത്തവണ ശബരിമല ദര്‍ശനത്തിനു എത്തിയതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇത് 4.02 ലക്ഷം പേരായിരുന്നു. പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774 പേരെത്തി.
ജനുവരി 14 നാണ് മകരവിളക്ക്. എരുമേലി പേട്ട 11 നു നടക്കും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര 12 നു പുറപ്പെടും. 13 ന് പമ്പ വിളക്കും സദ്യയും.