M T Ramesh- Rajeev Chandrasekhar
സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കം. കെ സുരേന്ദ്രന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. നിലവില്‍ രാജീവ് ചന്ദ്രശേഖറിന്റെയും എം ടി രമേശിന്റെയും പേരാണ് പരിഗണനാപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റാകുന്നത് സംബന്ധിച്ച് അമിത് ഷാ രാജീവ് ചന്ദ്രശേഖറുടെ അഭിപ്രായം തേടി.