രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 ജനുവരി 2025 (11:45 IST)
governor
രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്തരയ്ക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം ചൊല്ലിക്കൊടുത്തത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുക്കര്‍ ജാന്തര്‍ ആണ്. പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഗവര്‍ണറുടെ ഭാര്യ അനഘ അര്‍ലേക്കര്‍ എന്നിവരും പങ്കെടുത്തു. 
 
നേരത്തെ ഗോവയുടെ നിയമസഭാ സ്പീക്കറായിരുന്നു ഇദ്ദേഹം. പിന്നീട് ബീഹാര്‍ ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ ഗോവ നിയമസഭാ പുനസംഘടനയില്‍ ഇദ്ദേഹം വനം വകുപ്പ് മന്ത്രിയായി. 2023ലാണ് ബീഹാറിന്റെ ഗവര്‍ണറായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍