ലക്ഷ്യം കേരള ബിജെപി അധ്യക്ഷ പദവിയോ?, അമിത് ഷായുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രൻ

അഭിറാം മനോഹർ

വ്യാഴം, 2 ജനുവരി 2025 (14:32 IST)
Sobha Surendran
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും കേരളത്തിലെ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ ശോഭ സുരേന്ദ്രന്‍ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കൂടിക്കാഴ്ച. കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
 
അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ പറ്റി ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
 
സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ചരിത്രപരമായ നടപടികള്‍ കൈക്കൊള്ളുന്ന ശ്രീ അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്നു നല്‍കുന്നതായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍