Chintha Jerome - Beer bottle controversy
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഎം സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിപിഎം കൊല്ലം ജില്ലാ സമ്മേളനം നടന്നത്. സമ്മേളന നഗരിയിലെ വേദിയില്‍ ബിയര്‍ കുപ്പികള്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം വേദിയില്‍ ഇരുന്ന് ബിയര്‍ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതിന്റെ യാഥാര്‍ഥ്യം എന്താണ്?