Friendship Day Wishes in Malayalam: ഇന്ന് സൗഹൃദ ദിനം, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

അഭിറാം മനോഹർ

ഞായര്‍, 3 ഓഗസ്റ്റ് 2025 (10:48 IST)
എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക സൗഹൃദദിനം ആയി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് മൂന്ന് (നാളെ) ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേ. സൗഹൃദങ്ങള്‍ പുതുക്കാനും പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ക്കാനും വേണ്ടിയുള്ള നല്ലൊരു സുദിനമാണ് സൗഹൃദദിനം. 
 
ലോകത്ത് നിരവധി രാജ്യങ്ങള്‍ ജൂലൈ 30 നാണ് ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്. ഇന്ത്യ, മലേഷ്യ, യുഎഇ, അമേരിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആചരിക്കുന്നത്. 
 
 
 എന്റെ ജീവിതത്തിന്റെ നിറവും സന്തോഷവും നിങ്ങളുടെ സൗഹൃദമാണ്... ഹാപ്പി ഫ്രണ്ട്‌ഷിപ്പ് ഡേ!
 
 ഞാനെപ്പോഴും ഓർക്കുന്നു, നമ്മളുടെ കഥകളും ചിരികളും. ഹാപ്പി ഫ്രണ്ട്‌ഷിപ്പ് ഡേ!
 
 തീവ്രമായ സ്നേഹവും പിന്തുണയും നൽകുന്ന എന്റെ ആത്മ സുഹൃത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ!
 
 ജീവിതം മാറാം, കാലം മാറാം, എന്നാൽ നമ്മുടെ സൗഹൃദം എന്നും ഒരേപോലെ തുടരും. ഫ്രണ്ട്‌ഷിപ്പ് ഡേ ആശംസകൾ!
 
 സഹപാഠിയും സഹയാത്രികനും ആയ നീയാണ് ജീവിതത്തിൽ എനിക്ക് ലഭിച്ച വിലപ്പെട്ട സമ്മാനം. സൗഹൃദ ദിനാശംസകൾ
 
 ഒറ്റ ചിരിയിൽ സന്തോഷം പകരുന്ന എന്റെ പ്രിയ സുഹൃത്തുക്കളെ സ്നേഹത്തോടെ ഓർക്കുന്നു. ഹാപ്പി ഫ്രണ്ട്‌ഷിപ്പ് ഡേ!
 
എല്ലാ സന്തോഷങ്ങൾക്കും, ചിരികൾക്കും, ഓർമ്മകൾക്കും നന്ദി! ഹാപ്പി ഫ്രണ്ട്‌ഷിപ്പ് ഡേ!
 
 സൗഹൃദം മനസ്സിന്‍റെ വിശാലമായ ലോകം ആണ്. ആ ലോകത്തിൽ നീ ഉണ്ടാകുന്നതാണ് എൻ്റെ ആനന്ദം, ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ
 
 ആത്മാർത്ഥമായ ഒരു സുഹൃത്തിന്റെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകട്ടെ. ഹാപ്പി ഫ്രണ്ട്‌ഷിപ്പ് ഡേ!
 
സുഹൃത്തുക്കളെക്കാൾ വലിയ സമ്പത്ത് ഒന്നുമില്ല. സൗഹൃദ ദിനാശംസകൾ!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍