ബിയറിന്റെ ഗുണങ്ങള്‍ അറിയുമോ?

രേണുക വേണു

ബുധന്‍, 26 ജൂണ്‍ 2024 (11:36 IST)
മദ്യപാനം പൊതുവെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് നാം കേട്ടിട്ടുള്ളത്. എന്നാല്‍ മിതമായ രീതിയില്‍ ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണത്രേ ! ഞെട്ടിയോ? സംഗതി സത്യമാണ്. മിതമായി ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു ഏതെല്ലാം തരത്തില്‍ ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം. 
 
ബിയര്‍ മികച്ചൊരു ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. അത് ആരോഗ്യത്തിനു നല്ലതാണ്. ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ ഡാര്‍ക്ക് ബിയറുകള്‍ക്ക് സാധിക്കുന്നു. 
 
ബിയറില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കാരണം പുളിപ്പിച്ച ധാന്യത്തില്‍ നിന്നാണ് ബിയര്‍ ഉത്പ്പാദിപ്പിക്കുന്നത്. 
 
ഒരു ദിവസം 2 പിന്റ് അളവില്‍ ബിയര്‍ കുടിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള മാരക പ്രശ്‌നങ്ങളെ ചെറുക്കാന്‍ ബിയറിന് സാധിക്കുമെന്നാണ് പഠനം. ലോ-ഷുഗര്‍ ബിയര്‍ കുടിക്കുന്നത് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. മനുഷ്യ ശരീരത്തിലെ എല്ലിന്റെ കരുത്ത് കൂട്ടാനും ബിയര്‍ ഒരു പരിധി വരെ സഹായിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍