ഈ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മറവിരോഗത്തെ തടയും!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ജൂണ്‍ 2024 (18:07 IST)
ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോള്‍ പ്രധാന ചേരുവയായി മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. മഞ്ഞള്‍ കലര്‍ത്തിയ വെള്ളമായിട്ടാണ് പൊതുവേ ഉപയോഗിക്കുന്നത്. ആയുര്‍വേദപ്രകാരം നിരവധി രോഗങ്ങളെ തടയാന്‍ മഞ്ഞളിന് കഴിവുണ്ട്. മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ഗാള്‍ബ്‌ളാഡറില്‍ ബൈല്‍ നിര്‍മിക്കുന്ന തോത് ഉയര്‍ത്തുകയും ഇങ്ങനെ ദഹനത്തെ സഹായിക്കുകയും ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന വസ്തു മറവി രോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. കൂടാതെ ധമനികളില്‍ രക്തം കട്ടപിടിച്ച് ഹൃദ്രോഗം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
 
കൂടാതെ ചര്‍മത്തിലെ കുരുക്കളും അഴുക്കും കളഞ്ഞ് തിളക്കമുള്ളതാക്കാന്‍ മഞ്ഞളിന്റെ വെള്ളത്തിന് സാധിക്കും. ഇതിലെ കുര്‍കുമിന്‍ അണുബാധ ഉണ്ടാക്കുന്നതും തടയും. ഇതുവഴിയും വേദനയും വീക്കവും കുറയും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍