Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

അഭിറാം മനോഹർ

ഞായര്‍, 13 ജൂലൈ 2025 (08:55 IST)
Nipah
സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്. നിപ സ്ഥിരീകരിച്ച് മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടെയ്‌ന്മെന്റ് സോണുകള്‍ ഉടനെ പ്രഖ്യാപിക്കും. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 കാരന്റെ സമ്പര്‍ക്കപട്ടികയില്‍ പെട്ടിട്ടുള്ള ആളുകള്‍ ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. 
 
 പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ഇന്നലെ രാത്രിയാണ് പുറത്ത് വന്നത്. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്കായി പുനെയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം നിപ ബാധിച്ച്  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍