പാലക്കാട്: തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന സ്ത്രീയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ വഴിത്തിരിവ്. മീനാക്ഷിപുരം പട്ടാഞ്ചേരിയിലെ എസ്. സുബ്ബയ്യനാണ് അവരെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചത്. സുബ്ബയ്യന്‍ തന്നെയാണ് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അവരുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ് കണ്ടെത്തിയത്. ബലാത്സംഗത്തിനിടെ നിലവിളിച്ചപ്പോള്‍ അയാള്‍ അവരുടെ വായില്‍ തുണി തിരുകി. അവരുടെ ചുണ്ടുകളിലും കഴുത്തിലും ശരീരത്തിലും മര്‍ദനത്തിന്റെ പാടുകള്‍ കാണപ്പെട്ടു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സ്തീയുടെ ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബലാത്സംഗത്തെ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം സുബ്ബയ്യ തന്നെ സ്തീയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാത്രിയാണ് മരിച്ച സ്ത്രീയുമായി അയാള്‍ ആശുപത്രിയില്‍ എത്തിയത്.