കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിയതായിരുന്നു കുട്ടി. ഇതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി ലൈന്‍ താഴ്ന്നാണ് കിടക്കുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പ്രദേശവാസികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.