ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ജൂണ്‍ 2024 (14:56 IST)
haris
ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. തിരുവനന്തപുരത്ത് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃ യോഗത്തിന് ശേഷം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ആണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. 
 
അല്പസമയത്തിനകം അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കെഎംസിസി ദില്ലി ഘടകം പ്രസിഡന്റാണ് ഹാരിസ്. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ഹാരിസ് ബീരാന്‍ മുന്‍ അഡീഷനല്‍ അഡ്വ ജനറല്‍ വി കെ ബീരാന്റെ മകനും മുന്‍മന്ത്രി വി കെ ഇബ്രാംഹീംകുഞ്ഞിന്റെ ജ്യേഷ്ഠ സഹോദരനുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍