സമദാനി മലപ്പുറത്ത്, മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ തന്നെ; ലീഗിന് മൂന്നാം സീറ്റില്ല

രേണുക വേണു

ചൊവ്വ, 20 ഫെബ്രുവരി 2024 (13:07 IST)
ET Mohammed Basheer and Samadani

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റില്ലെന്ന് ഉറപ്പിച്ച് യുഡിഎഫ്. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം തള്ളിയ മുന്നണി നേതൃത്വം പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കി. മലപ്പുറം, പൊന്നാനി സീറ്റുകളിലാണ് ലീഗ് മത്സരിക്കുക. മലപ്പുറത്ത് അബ്ദുസമദ് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മത്സരിക്കും. ഇരുവരും സിറ്റിങ് എംപിമാരാണ്. 
 
മൂന്നാം സീറ്റിനായി ലീഗ് കടുംപിടിത്തം നടത്തിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ശക്തമായി എതിര്‍ത്തു. ഇപ്പോള്‍ ലീഗിന് വഴങ്ങിയാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാജ്യസഭാ സീറ്റില്‍ ഉറപ്പ് നല്‍കുകയാണ് ലോക്‌സഭയിലെ മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്മാറാമെന്ന് ലീഗ് നിലപാടെടുത്തു. ഇതോടെ മുന്നണിയിലെ അസ്വസ്ഥതകള്‍ക്ക് അവസാനമായി. 
 
2021 ലെ ഉപതിരഞ്ഞെടുപ്പില്‍ 1,14,692 വോട്ടുകള്‍ക്കാണ് മലപ്പുറത്ത് സമദാനി ജയിച്ചത്. മലപ്പുറം മണ്ഡലത്തില്‍ നിന്ന് 2019 ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ ജയിച്ചത് 1,93,273 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍