ചാപ്റ്റർ 1 ഓണാഘോഷം: മലയാളി 12 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 920.74 കോടി രൂപയുടെ മദ്യം

അഭിറാം മനോഹർ

തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (16:20 IST)
ഓണക്കാലത്തെ മദ്യവില്പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. ഓണം ആഘോഷ ദിവസങ്ങളില്‍ 920.74 കോടി രൂപയുടെ മദ്യമാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024നെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണയുണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്.
 
ഉത്രാടം ദിനത്തില്‍ മാത്രം 137.64 കോടി രൂപയാണ് ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 126.01 കോടി രൂപയായിരുന്നു. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ വില്പനയും സംസ്ഥാനത്തുണ്ടായി. 2024ല്‍ ഇത് 65.25 കോടി രൂപയായിരുന്നു. ബെവ്‌കോയുടെ 6 ഷോപ്പുകളില്‍ ഒരു കോടിയിലധികം വില്പനയുണ്ടായി. കണ്‍സ്യൂമര്‍ ഫെഡില്‍ 187 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍