കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അഭിറാം മനോഹർ

തിങ്കള്‍, 20 മെയ് 2024 (18:19 IST)
സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ജൂണ്‍ നാലിന് ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍. ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് അനുമതി നല്‍കുമെന്നതുള്‍പ്പടെ മദ്യനയത്തില്‍ പറഞ്ഞിരുന്ന പല കാര്യങ്ങളും ഇനിയും പ്രാബല്യത്തില്‍ വന്നിട്ടില്ല. ടൂറിസം മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി റസ്റ്റോറന്റുകളില്‍ വൈനും ബിയറും ലഭ്യമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
 
ലോകസഭാ തിരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാകും പുതിയ മദ്യനയത്തിന്റെ പ്രഖ്യാപനമെന്നാണ് അറിയുന്നത്. ഒക്ടോബര്‍- ഫെബ്രുവരി കാലയളവിനെ ടൂറിസം സീസണാക്കി കണക്കാക്കി പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ റസ്റ്റോറന്റുകളില്‍ ബിയറും വൈനും വിളമ്പാന്‍ അനുവദിച്ചേക്കും. ഇതിനായി പ്രത്യേക ലൈസന്‍സ് സംവിധാനം കൊണ്ടുവരും. 2 സ്റ്റാര്‍ ക്ലാസിഫിക്കേഷന് മുകളിലുള്ള റസ്റ്റോറന്റുകള്‍ക്കായിരിക്കും ലൈസന്‍സ് അനുവദിക്കുക.
 
 സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിന് അനുമതി നല്‍കുമെന്ന് 2022-23 ലെ മദ്യനയത്തില്‍ പറഞ്ഞിരുന്നെങ്കിലും ഇത് ഇതുവരെയും നടപ്പായിട്ടില്ല. കേരള ടോഡി എന്ന ബ്രാന്‍ഡില്‍ കള്ള് വിപണിയിലെത്തിക്കുമെന്ന തീരുമാനവും ഇതുവരെയും നടപ്പിലായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍