Kerala Weather: ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണം ഇതാണ്

രേണുക വേണു

തിങ്കള്‍, 20 മെയ് 2024 (16:03 IST)
Kerala Weather Update

Kerala Weather: കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണം ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും. തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളില്‍ നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യുനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. 
 
വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം  ഇടി / മിന്നല്‍ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. 
 
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 20-22 തീയതികളില്‍ അതിതീവ്രമായ  മഴയ്ക്കും മെയ് 20 മുതല്‍ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ / അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22 ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു മെയ് 24 രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍