എ ഐ ആളുകളുടെ ജോലി കളയില്ല, പകരം ജീവിതനിലവാരം മെച്ചപ്പെടുത്തും: എൻവിഡിയ സിഇഒ

അഭിറാം മനോഹർ

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (10:51 IST)
Nvidia CEO Jensen Huang
നമുക്ക് ചുറ്റുമുള്ള ലോകം ദിനം പ്രതി മാറുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സകലമേഖലകളിലേക്കും എ ഐ കടന്നുകയറ്റം നടത്തുമ്പോള്‍ പല ജോലികളും എ ഐ മുഴുവനായും കൈയടക്കുമോ എന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ എ ഐ വിപ്ലവത്തിലേക്ക് ലോകം കാലെടുത്ത് വെയ്ക്കുന്നതെയുള്ളു എന്നാണ് എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് വ്യക്തമാക്കുന്നത്.
 
ഫോക്‌സ് ബിസിനസ് നെറ്റ്വര്‍ക്കിന്റെ ദി ക്ലാമാന്‍ കൗണ്ട്ഡൗണ്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് എ ഐ ജോലി കുറയ്ക്കുന്നതിന് പകരം ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ചെയ്യുകയെന്ന് എന്‍വിഡിയ സിഇഒ അഭിപ്രായപ്പെട്ടത്. എ ഐ ആളുകളെ വിശ്രമിക്കാന്‍ സ്വതന്ത്രരാക്കുകയല്ല പകരം കൂടുതല്‍ തിരക്കിലേക്ക് മാറ്റുമെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാക്കുമെന്നും ഹുവാങ് പറയുന്നു.
 
 എനിക്ക് കൂടുതല്‍ ആശയങ്ങളുള്ളതിനാല്‍ ജോലി പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ കൂടുതല്‍ ഉത്പാദനക്ഷമതയുള്ളവരാകുമ്പോള്‍ പുതിയ ആശയങ്ങള്‍ പിന്തുടരാന്‍ നമുക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു.ഹുവാങ് പറയുന്നു. അതേസമയം എ ഐ ഉപയോഗിക്കുന്ന കമ്പനികള്‍ ഉത്പാദനക്ഷമത 24 ശതമാനം ഉയര്‍ന്നതായും ഇതുവഴി ജീവനക്കാര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുന്നതായും യുകെയിലും അമേരിക്കയിലുമായി നടത്തിയ പല പഠനങ്ങളും പറയുന്നുണ്ട്. ചില വിദഗ്ധര്‍ ഭാവിയില്‍ 50 ശതമാനം വരെ വൈറ്റ് കോളര്‍ ജോലികള്‍ ഇല്ലാതെയാകുമെന്ന് പ്രവചിക്കുമ്പോള്‍ എ ഐ പുതിയ ജോലികള്‍ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍