ഓപ്പൺ എ ഐ ഇന്ത്യയിലേക്ക്, ഈ വർഷാവസാനം ഇന്ത്യയിൽ ഓഫീസ് തുറക്കും

അഭിറാം മനോഹർ

വെള്ളി, 22 ഓഗസ്റ്റ് 2025 (20:44 IST)
Open AI
ലാംഗ്വേജ് മോഡലായ ചാറ്റ് ജിപിടി വികസിപ്പിച്ചെടുത്ത മാതൃകമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ തങ്ങളുടെ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷാവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഓപ്പണ്‍ എഐ പ്രഖ്യാപിച്ചു.
 
 കമ്പനിയുടെ ആഗോളതലത്തിലുള്ള പ്രധാന ചുവടുവെയ്പ്പായാണ് ഇതിനെ കമ്പനി കാണുന്നതെന്ന് ഓപ്പണ്‍ എ ഐ അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയെന്ന നിലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും ആരംഭിക്കുന്നത്.ഇതിനായി ഒരു പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതടക്കമുള്ള പരിപാടികള്‍ കമ്പനി നടത്തുമെന്നും നിയമനങ്ങള്‍ കമ്പനി ആരംഭിച്ച് കഴിഞ്ഞതായും ഓപ്പണ്‍ എ ഐ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍