കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെല്‍ജിയത്തിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം. 85 ഒഴിവുകളാണ് ഉള്ളത്. GNM / BSc Nursing / Post Basic BSc Nursing / MSc Nursing എന്നിവയാണ് യോഗ്യത.
MSc നഴ്‌സിങ് ഉള്ളവര്‍ക്ക് ആശുപത്രികളിലും മറ്റുള്ളവര്‍ക്ക് എല്‍ഡര്‍ലി കെയര്‍ ഹോമുകളിലും ആയിരിക്കും നിയമനം. ഈ മേഖലയില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
IELTS പരീക്ഷയില്‍ 6.0 സ്‌കോര്‍ അല്ലെങ്കില്‍ OET പരീക്ഷയില്‍ C ഗ്രേഡ് നേടിയിരിക്കണം. 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
തിരഞ്ഞെടുക്കുന്നവര്‍ക്കു ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷ പരിശീലനം നല്‍കും. പരിശീലന കാലത്തു 15,000 രൂപ വീതം സ്‌റ്റൈപെന്‍ഡും നല്‍കും.
ആകര്‍ഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ - പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, IELTS/OET score sheet എന്നിവ മാര്‍ച്ച് 15 നു മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.