മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലും ചേര്‍ന്നാണ് നിയുക്ത ഗവര്‍ണറെയും ഭാര്യ അനഘ ആര്‍ലേക്കറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് ഗവര്‍ണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ്, നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, പി.രാജീവ്, മുഹമ്മദ് റിയാസ്, കെ.എന്‍.ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എംപിമാരായ ശശി തരൂര്‍, എ.എ.റഹിം, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.