കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തിലെ ഒന്നാംപ്രതി എം നികേഷ് കുമാര്‍ കീഴടങ്ങി. മൃദംഗ വിഷന്‍ സിഇഒ ആണ് നികേഷ് കുമാര്‍. ഇയാള്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ മൃദംഗ വിഷനുനേരെ ഉയര്‍ന്ന ആരോപണങ്ങളെ ഇയാള്‍ നിഷേധിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം നര്‍ത്തകി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമ തോമസ് അപകടത്തില്‍പ്പെട്ടതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ ഗിന്നസ് റെക്കോര്‍ഡിനായി നൃത്തം അവതരിപ്പിച്ച ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. സംഘാടകരെ ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കുമെന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിനിടയിലാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയത്.