അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം; യുവാവ് ഒളിവിൽ

നിഹാരിക കെ.എസ്

ബുധന്‍, 1 ജനുവരി 2025 (12:15 IST)
പത്തനംതിട്ട: അടൂർ പള്ളിക്കലിൽ സ്വന്തം വീട്ടുകാരെ അപായപ്പെടുത്താൻ ഇരുപത്തിമൂന്നുകാരന്റെ ശ്രമം. അമ്മയേയും സഹോദരിയേയും വീട്ടിൽ പൂട്ടിയിട്ട്, ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിക്കാനാണ് യുവാവ് ശ്രമിച്ചത്. സംഭവശേഷം യുവാവ് ഒളിവിൽ പോയി. അന്വേഷണം ആരംഭിച്ച് പോലീസ്.
 
ഇന്നലെ രാത്രി ഒമ്പതുമണിയോടുകൂടിയാണ് സംഭവം. ജോമിൻ എന്ന യുവാവാണ് അക്രമാസക്തനായത്. കാർ, സ്കൂട്ടർ, വീട്ടുപകരണങ്ങൾ എന്നിവ യുവാവ് തല്ലിത്തകർത്തു. തുടർന്ന് ഔട്ട് ഹൗസിൽ ഇരുന്ന ഗ്യാസ് സിലിണ്ടർ വീടിനകത്തേക്ക് എറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് അഗ്നിരക്ഷാ സേന അംഗങ്ങൾ എത്തിയപ്പോൾ അവർക്ക് നേരെയും കാലുകളെറിഞ്ഞ് യുവാവ് പരാക്രമം കാണിച്ചു. സേന അംഗങ്ങളാണ് ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്ത വീട്ടുകാരെ രക്ഷിച്ചത്. ഈ സമയം കൊണ്ട് ജോമിൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍