ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന് 11 വർഷം കഠിനത്തടവ്

എ കെ ജെ അയ്യര്‍

ബുധന്‍, 1 ജനുവരി 2025 (19:53 IST)
തിരുവനന്തപുരം:  വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് കോടതി 11 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. അധ്യാപകനായ മനോജിനെയാണ് തിരുവനന്തപുരം പോക്സോ അതിവേ​ഗ കോടതി ശിക്ഷിച്ചത്. 
 
2019 ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.  പ്രതിക്ക് 11 വർഷം തടവും 105000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി എന്നിവയാണ് അധ്യാപകനെതിരെയെുള്ള കുറ്റങ്ങൾ. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അധ്യാപകനാണ് മനോജ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍