വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍. ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന്‍ വിദേശകാര്യസഹമന്ത്രി എത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതിയുടെ വധശിക്ഷ ഒരു മാസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് വിവരം.