ഇസ്രായേല്‍- ഹമാസ് യുദ്ധം പരിഹരിച്ച് കൊണ്ട് സംസാരിക്കവെ ഇന്ത്യയെ പേരെടുത്ത് പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെ പ്രശംസിച്ച ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ ഇന്ത്യയെ നയിക്കുന്നത് തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നാണ് പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
വേദിയിലുണ്ടായിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കികൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.അതേസമയം ഗാസയില്‍ യുദ്ധം അവസാനിപ്പിച്ചത് ട്രംപിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി ട്രംപിനെ ഇനിയും സമാധാന നൊബേലിനായി ശുപാര്‍ശ ചെയ്യുമെന്ന് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായതടക്കം 8 യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്ന് കഴിഞ്ഞ ദിവസവും ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരുന്നു.