ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

രേണുക വേണു

തിങ്കള്‍, 3 ഫെബ്രുവരി 2025 (08:35 IST)
കൊല ചെയ്യപ്പെട്ട ശ്യാം പ്രസാദ്

കോട്ടയം ഏറ്റുമാനൂരിലെ ബാറിനു മുന്നിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിബിന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 
 
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് തട്ടുകടയില്‍ പ്രശ്‌നം ഉണ്ടായത്. ജിബിന്‍ വഴക്കുണ്ടാക്കുന്നത് കണ്ട് തട്ടുകടയില്‍ ഉണ്ടായിരുന്ന ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം പ്രസാദ് മരിച്ചത്. 
 
ശ്യാം പ്രസാദ് ഡ്യൂട്ടിയില്‍ ആയിരുന്നില്ല. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ജിബിനെ കസ്റ്റഡിയിലെടുത്തു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചോടെയാണ് മരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍