പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 2 ഫെബ്രുവരി 2025 (17:25 IST)
പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഈ പ്രശ്‌നം അവര്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരള ഗവണ്‍മെന്റ് റേഡിയോഗ്രാഫേഴ്‌സ് സംസ്ഥാനസമ്മേളനം കൊല്ലത്ത് ഉദ്ഘാനം ചെയ്യുകയായിരുന്നു അവര്‍.  റേഡിയോഗ്രാഫര്‍മാരുടേതുള്‍പ്പടെ തന്റെ വകുപ്പിലെ ഒഴിവുകളില്‍ താമസിയാതെ പി.എസ്.സി. നിയമനം നടത്തുമെന്നും ചിഞ്ചുറാണി പറഞ്ഞു. 
 
ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന സമ്മേളനത്തില്‍ കെ.ജി.ആര്‍.എ. സംസ്ഥാന പ്രസിഡന്റ് ദീപ്തി സി. അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലിം വി.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Dr. പി. കെ. ഗോപന്‍, ISRT സ്റ്റേറ്റ് പ്രസിഡന്റ് സാബു ജോസഫ്, ജില്ലാ വെറ്റിനറി ഓഫീസര്‍ Dr. ഷൈന്‍ കുമാര്‍, ജില്ലാ ബയോമെഡിക്കല്‍ ഓഫീസര്‍  അനു പ്രസീത എന്നിവര്‍ പങ്കെടുത്തു. അലൈഡ് ഹെല്‍ത്ത് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്ത ദീപു മാത്യൂസ്, ടീച്ചിംഗ് റേഡിയോഗ്രഫര്‍ ആയി തിരഞ്ഞെടുത്ത ബിജുരാജ് ഹൈദ്രോസ്, ബിന്ദു എന്നിവരെ  ആദരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍