ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ഇന്ന് കഴിയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ് ഐ ടി ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ദ്വാരപാലാക പാളിയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ കട്ടിള പാളിയിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും.
രണ്ടു കേസുകളിലും മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് ഇടഞ്ഞു നില്‍ക്കുകയാണ് എസ് ഐ ടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് നല്‍കി.