ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി എസ്‌ഐടി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കേരളത്തിലെത്തിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും സ്വര്‍ണ്ണവും പ്രധാന തെളിവുകളും കണ്ടെത്തി. ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് എസ് ഐ ടി അന്വേഷണം നടത്തിയത്.
മൂന്നുദിവസം ബംഗളൂരു, ചെന്നൈ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. റോഡ് മാര്‍ഗ്ഗമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയില്‍ എത്തിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അല്ലാതെയായിരുന്നു ബെല്ലാരിയില്‍ തെളിവെടുപ്പ് നടത്തിയത്. പോറ്റി നടത്തിയ പണം ഇടപാടുകളുടെ രേഖകളും കസ്റ്റഡിയില്‍ കൊടുത്തിട്ടുണ്ട്.