ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

നിഹാരിക കെ.എസ്

ഞായര്‍, 26 ഒക്‌ടോബര്‍ 2025 (12:55 IST)
കണ്ണർ: തമിഴ്നാട് കർണാടക അതിർത്തി നഗരമായ ഹൊസൂരിൽ നിന്ന് കണ്ണിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. 25 വർഷത്തിനു ശേഷമാണ് ഈ സർവീസ് പുനരാരംഭിച്ചത്. 
 
തുടക്കത്തിൽ വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ടു മാത്രമാണ് ബസ് സർവീസ് ഉണ്ടാവുക. മതിയായ യാത്രക്കാരുടെ ലഭ്യത അനുസരിച്ച് ദിവസ സർവീസ് ആക്കുന്നതിനൊപ്പം എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ബസ് സർവീസ് നടപ്പാക്കും.
 
അതേ സമയം ബംഗളൂരുവിൽ നിന്നു കേരളത്തിലേക്കു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഹൊസൂർ നഗരത്തിൻ പുറത്തുള്ള ഫ്ലൈ ഓവറി നടുത്തു സ്റ്റോപ് അനുവദിക്കിനും തീരുമാനമായി. അടുത്തിടെ ഹൊസൂരിൽ നടന്ന തമിഴ്നാട് ഡി.വൈ.എഫ്.ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ എം.പി എ.എ റഹിമിനു ഹൊസൂർ മലയാളികൾ നാട്ടിലേക്കുള്ള യാത്രാദുരിതം സംബന്ധിച്ചു നിവേദനം നൽകിയതിനെ തുടർന്നാണ് പുതു സർവീസുകൾ പുനരാരംഭിക്കാൻ കാരണം എന്നാണറിയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍