ദിലീപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ പിടിയിൽ

എ.കെ.ജി അയ്യർ

ഞായര്‍, 26 ഒക്‌ടോബര്‍ 2025 (18:44 IST)
എറണാകുളം : സിനിമാ നടൻ ദിലീപിൻ്റെ ആലുവാ കൊട്ടാക്കടവിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പോലീസ് പിടിയിലായി. മലപ്പുറം വഞ്ചാടി തൃപ്പണിച്ചി കൂടത്തിങ്ങൽ ഗോവിന്ദ് നിവാസിൽ അഭിജിത് എന്ന 24 കാരനാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് പൂട്ടിക്കിടന്ന 12 അടി ഉയരമുള്ള ഗേറ്റ് ചാടിക്കടന്നാണ് മദ്യലഹരിയിൽ ആയിരുന്ന ഇയാൾ പോർട്ടിക്കോയിൽ എത്തിയത്.  
 
വീടിനു പുറത്തുണ്ടായിരു ദിലീപിൻ്റെ സഹേദരി ഭർത്താവ് സുരാജ് യുവാവിനോട് കാര്യം തിരക്കിയപ്പോൾ താൻ ദിലീപിൻ്റെ ആരാധകനാണെന്നും കാണാൻ വന്നതാണെന്നും പറഞ്ഞു. യുവാവ് ഷർട്ട് ധരിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇയാൾ വീട്ടുകാരെ അസഭ്യം പറയാൻ ആരംഭിച്ചതോടെ ജോലിക്കാരുടെ സഹായത്തോടെ വീട്ടുകാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. േപാലീസ് നടത്തിയ പരിശോധനയിൽ ഇയാൾ ഇവിടെയെത്തിയ പിക്കപ്പ് വാനിൽ നിന്ന് ഒരു ഇരുമ്പ് ദണ്ഡ് കണ്ടെടുത്തിട്ടുണ്ട്. ദിലീപ് ഇപ്പോൾ ചെന്നൈയിലെ ഷൂട്ടിംഗ് സ്ഥലത്താണ്. അറസ്റ്റിലായ ഇയാളെ കോടതി പിന്നീട് ജാമ്യത്തിൽ വിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍