മോഹൻലാലിന് ലഭിച്ചത് വൻ സ്വീകരണം, രണ്ടും കൽപ്പിച്ച് ദിലീപും!

നിഹാരിക കെ.എസ്

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (09:07 IST)
മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചില സിനിമകളിൽ റീ റിലീസ് ആയിരുന്നു. ഇതിൽ മോഹൻലാൽ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫെസ്റ്റിവൽ മോഡിലുളള സിനിമകൾ ആയിരുന്നില്ല മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്തത്. അതിനാൽ തന്നെ മോഹൻലാൽ സിനിമകൾക്ക് ലഭിച്ച സ്വീകാര്യത മമ്മൂട്ടി ചിത്രങ്ങൾക്ക് ലഭിച്ചിരുന്നില്ല.
 
ഇപ്പോഴിതാ, റീ റിലീസ് ട്രെൻഡ് ആവർത്തിക്കുന്നു. ഒരു ദിലീപ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ദിലീപ് നായകനായി എത്തിയ കോമഡി റൊമാന്റിക് ചിത്രമായ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 2002 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിന് നൂറ്റാണ്ടുകൾക്കിപ്പുറവും വലിയ ആരാധകവൃന്ദമുണ്ട്.
 
ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ചിത്രമാണ് കല്യാണരാമൻ. ഷാഫിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാമൻകുട്ടി എന്ന കഥാപാത്രമായാണ് ദിലീപ് എത്തിയത്. ചിത്രത്തിൽ ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി വൻതാരനിരയും അണിനിരന്നിരുന്നു.
 
കല്യാണരാമൻ 4കെ അറ്റ്‌മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് തിയതി പുറത്തുവരും. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ദിലീപ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍