'ദിലീപേട്ടന്റെ കൂടെ ഇനി അഭിനയിക്കുമോ'; മറുപടി നല്‍കി നവ്യ നായര്‍

രേണുക വേണു

ശനി, 18 ഒക്‌ടോബര്‍ 2025 (09:48 IST)
Navya Nair

സിബി മലയില്‍ സംവിധാനം ചെയ്ത 'ഇഷ്ടം' സിനിമയിലൂടെയാണ് നവ്യ നായര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തില്‍ നവ്യയുടെ നായകന്‍. 'പാണ്ടിപ്പട'യ്ക്കു ശേഷം ദിലീപും നവ്യയും പിന്നീട് ഒന്നിച്ചു അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമായിരിക്കുന്ന നവ്യയോടു ഇനി ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന് ഓണ്‍ലൈന്‍ മീഡിയ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി 'അഭിനയിക്കും' എന്നാണ്. 
 
' ദിലീപേട്ടന്റെ കൂടെ ഇനിയും അഭിനയിക്കും. അത്തരം റോള്‍ വന്നാല്‍. നല്ല പടമൊക്കെ വന്നാല്‍ എന്തായാലും അഭിനയിക്കും,' നവ്യ നായര്‍ പറഞ്ഞു. 
 
മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ സിനിമകളിലും ദിലീപും നവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച ദിലീപിനൊപ്പം ഒന്നിച്ചഭിനയിക്കാന്‍ മലയാളത്തിലെ പല നടിമാരും തയ്യാറല്ലാത്ത സാഹചര്യത്തിലാണ് നവ്യയുടെ മറുപടി ചര്‍ച്ചയാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍