വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

എ കെ ജെ അയ്യർ

ഞായര്‍, 2 ഫെബ്രുവരി 2025 (11:30 IST)
ആലപ്പുഴ: ആലപുഴ ജില്ലയിലെ വള്ളിക്കുന്നത്ത് നിരവധിപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു നായയുടെ ആക്രമണം നടന്നത്. 
 
സംഭവത്തില്‍ രണ്ടുപേരുടെ മുഖം നായ കടിച്ചു പറിച്ചിരുന്നു. നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിരുന്നു. പിന്നീട് നായ പിടുത്തക്കാര്‍ പിടികൂടിയ നായ നിരീക്ഷണത്തിലിരിക്കെ വൈകിട്ട് ചത്തു. തുടര്‍ന്ന് തിരുവല്ല ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍