തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു. മെഡിക്കല്‍ കോളേജിലെ പത്തോളജിയില്‍ പരിശോധനയ്ക്ക് അയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ ആക്രി വില്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.