തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു; 45 കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 മാര്‍ച്ച് 2025 (12:47 IST)
തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയെയാണ് 45 വയസ്സുള്ള മകന്‍ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ 72 കാരിയുടെ മകളാണ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മദ്യലഹരിയില്‍ 45 കാരന്‍ വയോധികയായ മാതാവിനെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിലുള്ളത്.
 
സംഭവത്തെ തുടര്‍ന്ന് വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പള്ളിച്ചല്‍ പോലീസ് കേസെടുത്ത് 45 കാരനെ കസ്റ്റഡിയിലെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍