യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

എ കെ ജെ അയ്യർ

ഞായര്‍, 20 ജൂലൈ 2025 (17:35 IST)
എറണാകുളം: എറണാകുളം ജില്ലാ പോലീസ് ആസ്ഥാനത്തു നടന്ന പ്രതിമാസ യോഗത്തിൽ വൈകിയെത്തിയ
 പോലീസ് ഉദ്യേഗസ്ഥർക്ക് ശിക്ഷ ഇനത്തിൽ എസ്.പി പത്ത് കിലോമീറ്റർ ഓടാൻ നിർദ്ദേശിച്ചു. രണ്ടു എസ്.എച്ച്. ഒ മാർക്കും ഒരു വനിതാ എസ്.ഐക്കുമാണ് എസ്.പി ഹേമലതയാണ് ഈ ശിക്ഷ നൽകിയത്. 
 
ഈ മൂന്നു പേരും പത്തു കിലോമീറ്റർ ഓടിയതിൻ്റെ വീഡിയോ പകർത്തി നൽകണമെന്നുമായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് മുളന്തുരുത്തി എസ്.എച്ച്.ഒ മനീഷ് പൗലോസ് കഴിഞ്ഞ ആറാം തീയതി രാവിലെ അഞ്ചേമുക്കാലിനു മുളന്തുരുത്തിയിൽ നിന്നു പേപ്പതി വരെ ഓടുകയും ഇതിൻ്റെ വീഡിയോ, ലൊക്കേഷൻ എന്നിവ അയച്ചു കൊടുത്തു എന്നുമാണ് റിപ്പോർട്ട്. മനീഷിനൊപ്പം ശിക്ഷ ലഭിച്ചത് ഇതേ സ്റ്റേഷനിലെ വനിതാ എസ്. ഐ ആയ പ്രിൻസിക്കാണ്. ശിക്ഷ ലഭിച്ച മൂന്നാമത്തെയാൾ കാലടി സ്റ്റേഷനിലെ എസ്.എച്ച്.ഒ അനിൽ മേപ്പള്ളിയാണ്. എന്നാൽ ഇവർ രണ്ടു പേരും ഇതുവരെ ശിക്ഷ വിധിച്ചത് പാലിച്ചിട്ടില്ലെന്നുമാണ് സൂചന. എസ്.പിയുടെ പ്രതിമാസ അവലോകന യോഗം ഒരിക്കൽ പോലും കൃത്യസമയത്തു നടന്നിട്ടില്ല എന്നാണ് പൊതുവേയുള്ള ആക്ഷേപം. എസ്.പിയുടെ ഈ നടപടി പോലീസ് അസോസിയേഷനുകളിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പത്ര റിപ്പോർട്ട് '

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍